തിരുവനന്തപുരം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട വ്രതാരംഭത്തിന് നാളെ തുടക്കമാവുകയാണ്. നവരാത്രി കാലം ഭാരതത്തിൽ എല്ലായിടത്തും ദേവി പൂജയ്ക്ക് പ്രാധാന്യം നൽകി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.
ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാർഥികൾ മാത്രമല്ല ഏതു പ്രായത്തിലുള്ളവർക്കും ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്നാണ് സങ്കൽപം. എല്ലാ ദിവസവും വ്രതം നോക്കാൻ കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ ദേവിമാരെ പൂജിക്കേണ്ടത്. എങ്കിലും ഒൻപത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.
അരിയാഹാരം ദിവസവും ഒരു നേരം മാത്രമാക്കിയാൽ ഉത്തമം . പാൽ, നെയ്യ് , ഫലവർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . മത്സ്യ മാംസ ഭക്ഷണം ഉപേക്ഷിക്കുക. ബ്രഹ്മചര്യം പാലിക്കുക. വിദ്യാർഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും, ആത്മശത്രുനാശത്തിനും, ദാരിദ്ര്യ ദുഃഖങ്ങൾ ഇല്ലാതാവാനും. സര്‍വ്വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും.
നവരാത്രി വ്രതകാലത്ത് സന്ധ്യസമയത്ത് ശ്ലോകങ്ങൾ, ലളിതാ സഹസ്ര നാമം, ദേവീ മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യവും, ആയുർആരോഗ്യസുഖങ്ങളും, സമ്പൽസമ്യദ്ധിയും നവരാത്രി വ്രതം കാരണമാകുമെന്നാണ് വിശ്വാസം. പശ്ചിമബംഗാളിൽ കാളിയാണ് ആരാധനാമൂർത്തി, കർണ്ണാടകത്തിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം. എന്നിങ്ങനെ ഒരോ നാമങ്ങളിലായാണ് ദേവിമാരുടെ രൂപങ്ങൾ.
Comments