തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധുപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴി പുറത്ത്. ക്ലിഫ് ഹൗസിൽ
സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓര്‍മ്മയില്ലെന്ന് ശിവശങ്കർ എൻഫോഴ്സ്മെന്റിന് മൊഴി നൽകി.
കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ വേണ്ടി സ്വപ്ന പല തവണ തന്നെ കണ്ടിരുന്നതായി ശിവശങ്കർ പറഞ്ഞു.എന്നാൽ ഇതിനുവേണ്ടി താൻ സഹായങ്ങളെന്നും നൽകിയിട്ടില്ലെന്നും എം ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2016 മുതൽ സർക്കാരും യുഎഇ കോൺസുലറ്റും തമ്മിൽ ഉള്ള പോയിൻറ് ഓഫ് കോൺടാക്റ്റ് ആയിരുന്നു താനെന്നും എം.ശിവശങ്കർ എൻഫോഴ്സ്മെന്റിന് മൊഴി നൽകി.
Comments