മുംബൈയിലെ താനയിൽ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ കുഴഞ്ഞു വീണ ബാറ്റർ മരിച്ചു. ടർഫിൽ നടന്ന മത്സരത്തിൽ ആദ്യം ഒരു സിക്സ് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്ത് നേരിടാൻ നിൽക്കവെയാണ് ഇയാൾ ക്രീസിൽ കുഴഞ്ഞു വീണത്. ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. താനയിലെ മിറാ റോഡ് ഏരിയയിലായിരുന്നു സംഭവം.
പിങ്ക് ജഴ്സി അണിഞ്ഞിരുന്ന ബാറ്ററാണ് കുഴഞ്ഞു വീണത്. യുവാവ് കുഴഞ്ഞു വീഴുന്നതിന്റെയും ബോധ രഹിതനാവുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മറ്റു കളിക്കാർ ഉടനെ അടുത്തെത്തി ആശുപത്രിയിലെച്ചിക്കുകയായിരുന്നു. മരിച്ചതാരണെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. മരണത്തിന് പിന്നാലെ അധികൃതർ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണ കാരണം എന്തെന്ന് വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.
Mumbai Mira Road: A youth died while playing cricket After playing a quick shot, the young man suddenly falls and dies.#MiraRoad #Sports #Cricket #HeartAttack #CardiacArrest pic.twitter.com/RwLBgWr026
— AH Siddiqui (@anwar0262) June 3, 2024
“>