കൊച്ചി: എറണാകുളം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സംഘം സന്ദർശനം നടത്തി. ജില്ലയിൽ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനം.
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രസംഘം വിലയിരുത്തി. തിരുവനന്തപുരം റീജിയണൽ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിൻ, സഫ്ദർജംഗ് ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അധ്യാപകനായ ഡോ. നീരജ് കുമാർ ഗുപ്ത എന്നിവരാണ് ജില്ലയിൽ എത്തിയത്. കൊറോണ പ്രതിരോധത്തിന്റെ ആദ്യ നാളുകൾ മുതൽ ജില്ലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസ് സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ, ലോക്ക് ഡൗണിനോട് അനുബന്ധിച്ചു നടത്തിയ വന്ദേ ഭാരത്, ശ്രമിക് ട്രെയിനുകൾ, കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങൾ, കോൺടാക്ട് ട്രെയ്സിംഗ് തുടങ്ങിയ വിവരങ്ങളും കേന്ദ്രസംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ജില്ലയിലെ കൊറോണ നിയന്ത്രണം നേരിട്ട് മനസിലാക്കാൻ സംഘം കൊറോണ ആശുപത്രികളും എഫ് എൽ ടി സികളും ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളും സന്ദർശിക്കുന്നുണ്ട്.
Comments