ദുർഗ്ഗാദേവി ഇല്ലാത്ത ദുർഗ്ഗാ ക്ഷേത്രം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

ദുർഗ്ഗാദേവി ഇല്ലാത്ത ദുർഗ്ഗാ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 05:52 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിന് വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ് കർണാടകയിലെ ഐഹോളെ ഗ്രാമം . ചാലൂക്യ രാജവംശ കാലത്ത് വാസ്തുവിദ്യയുടെ പരീക്ഷണശാല കൂടി ആയിരുന്നു ഐഹോളെ . അതിനാൽ തന്നെ ഈ പ്രദേശത്ത് വാസ്തുവിദ്യയുടെ എല്ലാ മഹത്വങ്ങളും ആവാഹിച്ചുണ്ടാക്കിയ നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും സ്ഥിതി ചെയ്യുന്നു .

ഇത്തരത്തിൽ ഐഹോളെയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഐഹോളെ ദുർഗ്ഗാക്ഷേത്രം .മനോഹരമായ കൊത്തുപണികൾ കൊണ്ട് അലംകൃതമായ ഈ ക്ഷേത്രം വൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത് .ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചാലൂക്യ രാജവംശത്തിൽ ഉള്ളവർ പണികഴിപ്പിച്ച ഈ ക്ഷേത്രം ഐഹോളെയിലെ നൂറ്റിഇരുപതോളം വരുന്ന ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് .

ക്ഷേത്രത്തിന്റെ വാസ്തുവിദ്യ നാഗരാ ദ്രാവിഡ ശൈലി സംയുക്തമായി ചേർന്നതും കൂടാതെ ചാലൂക്യ വസ്തുവിദ്യയും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത് . ക്ഷേത്രത്തിൽ ദുർഗ്ഗാദേവിയുടെ ശിൽപം ഉണ്ടെങ്കിലും ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത് ദുർഗ്ഗാദേവിയുടെ ക്ഷേത്രം ആയതിനാൽ അല്ല . മറിച്ച് മറാത്തക്കാരുടെ ഇടയിൽ ദുർഗ്ഗ എന്ന പദത്തിന് സംരക്ഷകൻ അല്ലെങ്കിൽ കോട്ട എന്നും അർത്ഥമുണ്ട് . ഇതിൽ നിന്നുത്ഭവിച്ച നാമമാണ് ദുർഗ്ഗ ക്ഷേത്രം എന്നത് .

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ശിവനുമാണ് . കൂടാതെ സൂര്യ ഭഗവാനെ പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഐഹോളെ ദുർഗ്ഗ ക്ഷേത്രം . ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത നീക്കം ചെയ്യാൻ സാധിക്കുന്ന സ്തംഭങ്ങൾ ആണ് .കൂടാതെ ക്ഷേത്രത്തിന്റെ ചുമരുകളിൽ വിവിധ ദേവന്മാരുടെയും ദേവിമാരുടെയൂം രൂപങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ് .

കുത്തനെ ഉള്ള പടികൾ കയറി ക്ഷേത്ര വരാന്തയിൽ എത്തുമ്പോൾ തന്നെ കലയുടെ മാസ്മരിക ലോകത്തെത്തിയ പ്രതീതി ആണ് ഇവിടം സന്ദർശിക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുക .

 

Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies