ആരാധക മനസ്സില്‍ ഓർമ്മയായി മലയാളത്തിന്റെ ‘ ശ്രീ ‘
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധക മനസ്സില്‍ ഓർമ്മയായി മലയാളത്തിന്റെ ‘ ശ്രീ ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2020, 05:16 pm IST
Facebook
Twitter
WhatsAppTelegram

വിടര്‍ന്ന കണ്ണുകളും ചെറു പുഞ്ചിരിയും ചേര്‍ന്ന മുഖവുമായി സിനിമ ലോകത്തേക്ക് കടന്നു വന്ന ശ്രീവിദ്യ എന്ന നടി തന്റെ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം കണ്ടെത്തി. സൗമ്യമായ സ്വഭാവവും ശാന്തമായ പ്രകൃതവും ഈ നടിയെ മലയാളികളുടെ സ്വന്തമാക്കി. ആര്‍. കൃഷ്ണ മൂര്‍ത്തിയുടെയും പ്രശസ്ത ഗായിക എം.എല്‍. വസന്തകുമാരിയുടേയും മകളായ ശ്രീവിദ്യ ചെറുപ്പം മുതല്‍ തന്നെ സംഗീതത്തിലും നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. പതിമൂന്നാമത്തെ വയസ്സില്‍ ‘തിരുവുള്‍ ചൊല്‍വര്‍’ എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രീവിദ്യ സിനിമയില്‍ എത്തുന്നത്. പിന്നീട് 1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല’ എന്ന ചിത്രത്തിലൂടെ സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചു.

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തു വളര്‍ന്നു വന്ന ഈ താരത്തിന് അഭിനയത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുക അത്ര പ്രയാസമല്ലായിരുന്നു. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരാന്‍ ശ്രീവിദ്യക്കു സാധിച്ചു. പ്രശസ്ത പുണ്യപുരാണ ചിത്രമായ ‘അംബ അംബിക അംബാലികയിലെ’ വേഷവും വളരെ ശ്രദ്ധേയമായിരുന്നു. ‘സൊല്ലത്താന്‍ നിനക്കിറേന്‍’, ‘അപൂര്‍വരാഗങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്തും ശ്രീവിദ്യ എന്ന നടി തന്റെ കഴിവ് തെളിയിച്ചു.

പിന്നീട് മലയാളം, കന്നട, തമിഴ്, ഹിന്ദി തുടങ്ങി ആറു ഭാഷകളില്‍ ശ്രീവിദ്യ അഭിനയിച്ചു. ഗായിക കൂടിയായ ശ്രീവിദ്യ’അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കാലെടുത്തു വെച്ചു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ശ്രീവിദ്യയ്‌ക്ക് ലഭിച്ചിട്ടുണ്ട്. മലയാള സീരിയല്‍ രംഗത്തും സജീവമായിരുന്നു ശ്രീവിദ്യ, 2004-ലെ ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടി വി അവാര്‍ഡും സ്വന്തമാക്കി. 2006 ഒക്ടോബര്‍ 19-ന്  കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ശ്രീവിദ്യ ലോകത്തോട് വിട പറഞ്ഞു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies