കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില കുതിച്ചുയരുകയാണ്. റബ്ബർ കിലോയ്ക്ക് 14 രൂപവർധിച്ച് 140 രൂപയാണ് നിലവിലെ വിപണി വില. ഒക്ടോബർ മാസത്തിൽ 133.50 രൂപയായിരുന്നു റബ്ബറിന്റെ വില. റബ്ബർവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.
സെപ്റ്റംബർവരെ 1.75 ടൺ റബ്ബറാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇത് 2.58 ടണ്ണായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴ കാരണം കൃത്യമായി ടാപ്പിങ് നടക്കാതതും കൊറോണ സാഹചര്യമാണ് റബ്ബർവിലയുടെ വർധയെ പ്രതിഫലിക്കാൻ കാരണമായത്. ഇനിയും വിലവർധിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ റബ്ബർ വിൽക്കാത്തതും വിലകൂടാൻ കാരണമാക്കുമെന്ന് റബ്ബർബോർഡ് കേന്ദ്രം പറയുന്നു.
Comments