പട്ന : ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നത് ബി.ജെ.പിയുടെ വാഗ്ദാനമായിരുന്നുവെന്നും . നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അത് നടപ്പിലാക്കിയെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബീഹാറിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ മണ്ണിൽ ഇനി തീവ്രവാദം നടക്കില്ലെന്ന് പാകിസ്താന് മനസിലായെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഭീകരവാദം ഇല്ലാതാക്കാനായത് ബി.ജെ.പി സർക്കാരിന്റെ നീക്കങ്ങൾ കൊണ്ടാണ്. പാകിസ്താനിൽ കയറി ഭീകരരെ കൊലപ്പെടുത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
.
എൻഡിഎ സർക്കാർ ബീഹാറിന്റെ താൽപ്പര്യാർത്ഥം പ്രവർത്തിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ബീഹാറിൽ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. കൊറോണ മഹാമാരിയുടെ തുടക്ക സമയത്ത് കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിൽ യുപി സർക്കാർ എടുത്ത ശ്രമങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
Comments