ഭാരതത്തിന്റെ കരുത്തനായ ആഭ്യന്തര മന്ത്രി; അമിത് ഷായ്ക്ക് ഇന്ന് 56-ാം പിറന്നാൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ കരുത്തനായ ആഭ്യന്തര മന്ത്രി; അമിത് ഷായ്‌ക്ക് ഇന്ന് 56-ാം പിറന്നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 11:52 am IST
FacebookTwitterWhatsAppTelegram

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ഇന്ന് 56 -ാം പിറന്നാൾ. ഭാരതത്തിന്റെ ഏറ്റവും കരുത്തനായ ആഭ്യന്തര മന്ത്രിയാണ് അമിത്ഷാ എന്ന വിശേഷണത്തിന് ഒട്ടും അതിശയോക്തിയില്ല. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുകൾ , വിഘടന വാദികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഇങ്ങനെ നീളുന്നു ആ പോരാട്ട വീര്യം.

1964 ഒക്ടോബർ 22 നാണ് അമിത് ഷായുടെ ജനനം. ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായി. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലൂടെയാണ് അമിത്ഷാ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്ക് കാലെടുത്തുവെയ്‌ക്കുന്നത്. പിന്നീട് 1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി.

ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു അമിത്ഷാ. 1998 ലെ പൊതു തെരഞ്ഞെടുപ്പിൽ എൽ കെ അദ്വാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻനിരയിൽ നിന്നതും അമിത് ഷാ തന്നെയായിരുന്നു. ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം സാധാരണക്കാരുടെ ഇടയിലേക്കിറങ്ങിയാണ് എന്നും പ്രവർത്തിച്ചിരുന്നത്.

1997 ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1998, 2002, 2007 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ സാകേജ് നിയോജകമണ്ഡലത്തിൽ നിന്നും ജയിച്ച് അദ്ദേഹം നിയമസഭാംഗമായി. ഇക്കാലയളവിൽ തന്നെ അമിത്ഷാ എന്ന പേര് രാഷ്‌ട്രീയ ഭാരതം കേട്ടു തുടങ്ങി. പിന്നീട് ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവിലേക്കുള്ള പ്രയാണമായിരുന്നു.

2002 ഗുജറാത്തിലെ മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. ഒരു കാലയളവിൽ 12 വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2014 ൽ അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷനായി. പല സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് മുന്നേറ്റമുണ്ടാക്കാനും പാർട്ടിയെ അധികാരത്തിലെത്തിക്കാനും അദ്ദേഹം മുൻനിരയിൽ നിന്നും പ്രവർത്തിച്ചു. അമിത്ഷാ എന്ന രാഷ്‌ട്രീയ തന്ത്രജ്ഞന്റെ കഴിവുകളായിരുന്നു ഒന്നാം മോദിസർക്കാറിനെ ഭരണത്തിലേറ്റാൻ മുന്നിൽ നിന്നും പിന്നിൽ നിന്നും നയിച്ചതെന്നത് രാഷ്‌ട്രീയ എതിരാളികൾ പോലും അറിയാം.

2019 മേയ് 30-ന് ആണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്താനായാണ് അദ്ദേഹം എന്നും പരിശ്രമിച്ചത്. ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതും, എൻഐഎ നിയമത്തിലെ ഭേദഗതിയും പൗരത്വനിയമ ഭേദഗതിയും, അമിത്ഷാ എന്ന ആഭ്യന്തര മന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായി ചരിത്രം രേഖപ്പെടുത്തും.

ഭാരതത്തിന്റെ ശക്തമായ ആഭ്യന്തരമന്ത്രിയ്‌ക്ക് കരുത്തുറ്റ നേതാവിന് ജനം ടീവിയുടെ പിറന്നാൾ ആശംസകൾ.

ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies