കോടിക്കണക്കിനു രൂപയുടെ തിരിമറി: ഹൈക്കോടതി നിർദ്ദേശപ്രകാരം ഫസൽഗഫൂറിനെതിരെ കേസ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടിക്കണക്കിനു രൂപയുടെ തിരിമറി: ഹൈക്കോടതി നിർദ്ദേശപ്രകാരം ഫസൽഗഫൂറിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 12:01 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ എംഇഎസ് പ്രസിഡന്‍റ് ഡോക്ടർ ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. 2011 – 12 കാലയളവിൽ സംഘടനയുടെ മൂന്ന് കോടി 81 ലക്ഷം രൂപ രണ്ട് കമ്പനികൾക്ക് കൈമാറിയെന്നാണ് പരാതി. എം.ഇ.എസ് അംഗം നൽകിയ പരാതിയിൽ  പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എംഇഎസിന്‍റെ ലൈഫ് മെമ്പർ ആയ എൻ.കെ നവാസ് ആണ് പരാതി നൽകിയത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ ആദ്യ ഘട്ടത്തിൽ  പോലീസ് തയ്യാറായില്ല. ഇതിനിടക്ക് നവാസ് ഹൈക്കോടതിയെ സമീപിച്ചു.

ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് കടുത്ത വിമർശനമാണ് പോലീസിന് നേരിടേണ്ടി വന്നത്.സ്വാധീനമുള്ള വ്യക്തി ആയതുകൊണ്ടാണോ കേസെടുക്കാത്തത് എന്നായിരുന്നു കോടതിയുടെ ചോദ്യം. 19 ന് കേസ് പരിഗണിച്ച ഹൈക്കോടതി എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ല എന്ന് പോലീസിനോട് ചോദിച്ചു. മറുപടി നൽകാൻ 21 വരെ സമയവും നൽകി. 21 കേസ് പരിഗണിച്ചപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്ന് പറഞ്ഞാണ് കോടതി പരാമർശങ്ങളിൽ നിന്ന് പോലീസ് രക്ഷപ്പെട്ടത്.

കേസെടുത്ത സാഹചര്യത്തിൽ മറ്റു നടപടികളിലേക്ക് പോകാതെ കോടതി കേസ് തീർപ്പാക്കുകയായിരുന്നു. നടക്കാവ് പോലീസ് Cr. No. 1453/20 നമ്പരായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 406, 408, 420 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ്. ഒന്നാം പ്രതി  ഫസൽ ഗഫൂറാണ്. എംഇഎസ് ജനറൽ സെക്രട്ടറി പിഒജെ ലബ്ബയാണ് രണ്ടാം പ്രതി.

2011 ഡിസംബർ 22ന് എം.ഇ.എസിന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽനിന്ന് (അക്കൗണ്ട് നമ്പർ 425700 0100000766) ചെക്ക് നമ്പർ 33 2136 മുഖേന മൂന്നു കോടി 70 ലക്ഷം രൂപ കോഴിക്കോട് തിരുവങ്ങൂരെ ടാർസ് ഡെവലപ്പേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി.എക്സിക്യൂട്ടീവ്, ജനറൽബോഡി എന്നിവയുടെ അനുമതി വാങ്ങാതെ ഈ മൂന്നു കോടി 70 ലക്ഷം രൂപ കൈമാറി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ഈ തുക റിയൽ എസ്റ്റേറ്റ് കമ്പനിയായ ടാർസ് ഡെവലപ്മെൻറ് ആയി ബന്ധപ്പെട്ട് ഫസൽ ഗഫൂർ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ചു എന്നതാണ് പോലീസിൽ  നൽകിയിരിക്കുന്ന പരാതി.

ഇതുകൂടാതെ 2012 ഒക്ടോബർ 3 ന് ഫസൽ ഗഫൂറിന്‍റെ മകൻ മാനേജിങ് ഡയറക്ടറും ഫസൽ ഗഫൂർ പ്രൊമോട്ടറുമായ ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്നുപറയുന്ന കമ്പനിക്ക് 11,62,500 രൂപയും എംഇഎസ് അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട്. ഇതും എംഇഎസ് എക്സിക്യൂട്ടീവും ജനറൽബോഡിയും അറിയാതെയാണ് നടന്നത്. ടാർസ് ഡെവലപ്പേഴ്സിന് നൽകിയ 3 കോടി 70 ലക്ഷം രൂപ രണ്ടു വർഷങ്ങൾക്കു ശേഷം വ്യത്യസ്ത ഗഡുക്കളായി അക്കൗണ്ടിൽ തിരികെ വന്നിട്ടുണ്ട്. എന്നാൽ ഈ സമയം സ്ഥലങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തതിലൂടെ ഫസൽ ഗഫൂർ അന്യായമായ ലാഭമുണ്ടാക്കി എന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.

മകന്‍റെ കമ്പനിയിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം ഇതുവരെ തിരികെ എത്തിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ എംഇഎസിനകത്ത് ചർച്ചയായ വിവാദം പോലീസിനുമുന്നിൽ പരാതിയായി എത്തുന്നത് ഈ വർഷം ആഗസ്റ്റ് 25നാണ്.

എംഇഎസ് സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സൊസൈറ്റിയാണ്. അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതിൽ ചെലവുകൾ പാസ്സാക്കുന്നത്. പ്രത്യേക ചെലവുകൾ ജനറൽ ബോഡിയുടെ അംഗീകാരം വാങ്ങിയുമാണ്  ചെലവാക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഫസൽ ഗഫൂർ സംഘടനയുടെ പണം ഉപയോഗിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്.

 

Tags: fasal gafoor
Share
Tweet
SendShare

More News from this section

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

Latest News

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies