തിരുവനന്തപുരം: സി.എം.ആര്‍.എല്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ദേശീയതലത്തില്‍ ധാരണയിലെത്തിയിരിക്കുകയാണോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. സ്വന്തം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് പിണറായി വിജയന് ലഭിച്ച വലിയ വിജയമാണെന്ന് സിപിഎം അവകാശപ്പെടുന്നതിന് മുമ്പ് ഉത്തരവിലെ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സുപ്രീംകോടതി എഫ്ഐആര്‍ റദ്ദാക്കിയിട്ടില്ലെന്നും സി.എം.ആര്‍.എല്‍ കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതിക്ക് പരിഗണിക്കാനായി അന്വേഷണം ഏഴ് ദിവസത്തേക്ക് മാത്രമാണ് നിര്‍ത്തിവച്ചതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിന്റെ കാരണമെന്താണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പിണറായി വിജയന്‍ ജയിലില്‍ പോകണമെന്ന് പ്രസംഗിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കോടതിയില്‍ നിലപാട് സ്വീകരിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇത് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ ഇരട്ടത്താപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് ബിജെപി നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് പിണറായി വിജയനെ സംരക്ഷിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പിന്തുണയ്‌ക്കായി സിപിഎം കാത്തുനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും രണ്ട് പാര്‍ട്ടികളല്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.















