ലഖ്‌നൗ: ഹത്രാസ് സംഭവത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഭീകരരെ രാഹുൽ പിന്തുണയ്‌ക്കുന്നതായി ബി.ജെ.പി എം.പി സയ്യദ് ഇസ്ലാം. ഹത്രാസ് സംഭവത്തിലെ ഗൂഢാലോചനകേസ്സില്‍ അറസ്റ്റിലായ മലയാളി പത്രപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്റെ കുടുംബാംഗങ്ങളെ രാഹുൽ സന്ദര്‍ശിച്ചതിനെതിരെയാണ് സയ്യദ് സഫര്‍ ഇസ്ലാം രൂക്ഷമായി പ്രതികരിച്ചത്.
അതിതീവ്ര ഭീകരസംഘടനയായ പോപ്പുല്‍ ഫ്രണ്ട് ബന്ധമുള്ളയാളെയാണ് രാഹുൽ ന്യായീകരിക്കുന്നത്. ദേശദ്രോഹികളെ പ്രീണിപ്പിക്കാനുള്ള രാഹുലിന്റെ നയങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് ബി.ജെ.പി എം.പി ആരോപിച്ചത്. തെരഞ്ഞെടുപ്പുകളില്‍ പച്ചക്കള്ളവും ഗൂഢാലോചനകളും വഞ്ചനയും വഴി അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ്സ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. എന്തു കാര്യത്തിനാണ് ഭീകരവാദ ബന്ധമാരോപിക്കുന്ന കേരളത്തിലെ ഒരു വ്യക്തിയെ പിന്തുണയ്‌ക്കാന്‍ ശ്രമിക്കുന്നതെന്നും സയ്യദ് ചോദിച്ചു. ഹത്രാസിലെ സംഭവങ്ങളെ കൂടുതല്‍ കാലാപത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചവരുടെ കുടുംബവുമായി എന്താണ് സംസാരിച്ചതെന്ന് പരസ്യമാക്കാനും രാഹുല്‍ തയ്യാറാകണമെന്നും സയ്യദ് പറഞ്ഞു.
















Comments