കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ആദായ നികുതി വകുപ്പ് ഇന്ന് ചോദ്യം ചെയ്യും. ജയിലിൽ എത്തിച്ചായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക. സ്വപ്നയ്ക്ക് കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നുവെന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യൽ.
സ്വപ്നക്ക് കമ്മീഷൻ നൽകാൻ തീരുമാനിച്ചിരുന്നതായി സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി കൊടുത്തിരുന്നു. മുപ്പത് ശതമാനമായിരുന്നു സ്വപ്നക്ക് കമ്മീഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നത്.എന്നാൽ നൂറ് ഫ്ളാറ്റുകൾക്ക് പകരം നൂറ്റിനാൽപത് ഫ്ളാറ്റുകളായതോടേ കമ്മീഷൻ ഇരുപത് ശതമാനമായി കുറച്ചിരുന്നതായും സന്തോഷ് ഈപ്പൻ കഴിഞ്ഞ ദിവസം മൊഴി കൊടുത്തിരുന്നു. അതെസമയം കമ്മീഷൻ നൽകിയത് വിവാദമായതോടെ അതിന് കഴിഞ്ഞില്ല.
സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ഇനി ഇരുപതിയെട്ടിനാണ് വീണ്ടു ചോദ്യം ചെയ്യുക. നികുതി വെട്ടിച്ച് പണം സമ്പാദിച്ചതുമായി ബന്ധപ്പെട്ട് സ്വർണ കള്ളക്കടത്ത് കേസ് പ്രതി ടി.കെ റമീസ് അടക്കമുള്ളവരേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Comments