ഇടുക്കി: ഇടുക്കിയില്‍ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയ്ക്ക് 65 ശതമാനം പൊള്ളലേറ്റതായും പെണ്‍കുട്ടി അപകടനില തരണം ചെയ്തതായും ആശുപത്രി അധിക്യതർ വ്യക്തമാക്കി.
കേസില്‍ പ്രതിയായ അയല്‍വാസിയായ യുവാവ് ഒളിവിൽ കഴിയുകയാണ്. പെണ്‍കുട്ടിയുടെ കുടുബം യുവാവിനെതിരെ പീഡനത്തിന് കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് പോകുമെന്നും കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.
Comments