തിരുവനന്തപുരം: വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ആശംസകൾ നേർന്നത്. അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി
അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് ഭാസുരമായ ഭാവി ഉണ്ടാകട്ടെ, എല്ലാവർക്കും മഹാനവമി – വിജയദശമി ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് ഭാസുരമായ ഭാവി ഉണ്ടാകട്ടെ. എല്ലാവർക്കും മഹാനവമി – വിജയദശമി ആശംസകൾ.
Comments