വിസ്മയവും, വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവവും സമ്മാനിച്ചുകൊണ്ട് ദുബായ് ഗ്ലോബൽ വില്ലേജിന്റെ വാതിലുകൾ ശനിയാഴ്ച സന്ദർശകർക്കായി തുറക്കും .ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി ആഘോഷ വർഷമാണ് ഇത്തവണ.ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളുടെയും മൂന്ന് ഭൂഖണ്ഡങ്ങളുടെയും പവലിയൻ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.ഇവക്ക് പുറമെ ഖലീഫ ഫൗണ്ടേഷൻ, അൽ സന എന്നിവരുടെ പവലിയൻ വേറെയും. കൊറിയയും വിയറ്റ്നാമും ആദ്യമായാണ് ഗ്ലോബൽ വില്ലേജിന്റെ ഭാഗമാകുന്നത്.ഏപ്രിൽ വരെ 18 നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജിൽ പ്രവേശിക്കാൻ 15 ദിർഹം മാത്രമാണ് ഫീസ്.മൂന്ന് വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ രാത്രി 12 വരെ പ്രവേശനം അനുവദിക്കുക.വ്യാഴം വെള്ളി ദിവസങ്ങളിലും, പൊതു അവധി ദിനങ്ങളിലും വൈകിട്ട് 4 മുതൽ പുലർച്ചെ 1 മണി വരെയുമാണ് സന്ദർശന സമയം. വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യങ്ങളുള്ള ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും കലാ–കായിക വിനോദങ്ങളുമെത്തും. സാമൂഹികലം പാലിച്ചാവും സ്റ്റേജിനു മുന്നിൽ സീറ്റ് ഒരുക്കുക.വില്ലേജിൽ പ്രൈം ഹോസ്പിറ്റൽ ക്ലിനിക്കും പ്രവർത്തിക്കും. ആളുകള്‍ ആവശ്യപ്പെട്ടാൽ ഇവിടെ പിസിആർ പരിശോധന നടത്തും.
Comments