ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും യുണൈറ്റഡിനും ചെല്‍സിക്കും സമനില വഴങ്ങേണ്ടിവന്നു. ലിവര്‍പൂളും ഷെഫ്ഫീല്‍ഡ് യുണൈറ്റഡുമാണ് ഇന്നലെ ജയിച്ച ടീമുകള്‍. ഇരുടീമുകളും 2-1നാണ് ജയം നേടിയത്. ലിവര്‍പൂള്‍ 2-1ന് ഷെഫ്ഫീല്‍ഡ് യൂണൈറ്റഡിനേയും ക്രിസ്റ്റല്‍ പാലസ് ഫുള്‍ഹാമിനേയുമാണ് തോല്‍പ്പിച്ചത്.
കരുത്തരായ ടീമുകള്‍ ഇന്നലെ സമനിലയില്‍ കുരുങ്ങി. സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും ഗോളടിക്കാനതെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. കളിയില്‍ മേധാവിത്വം യുണൈറ്റഡിനായിരുന്നു. 14 തവണ ഷോട്ടുകളുതിര്‍ത്തിട്ടും ഗോളവസരം സൃഷ്ടിക്കാനായില്ല. ചെല്‍സി 4 തവണമാത്രമാണ് ഷോട്ടുകളിലൂടെ മുന്നേറിയത്. യുണൈറ്റഡിന്റെ പ്രതിരോധ നിര ഇന്നലെ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.
മൂന്നാം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെതിരെ തോല്‍ക്കാതെ മാനം കാത്തു. 1-1നാണ് സിറ്റി സമനില വഴങ്ങിയത്. കളിയുടെ 18-ാം മിനിറ്റില്‍ മിഖായേല്‍ അന്റോണിയോയാണ് വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് സിറ്റി സമനില പിടിച്ചത്. ഫില്‍ ഫോഡനാണ് സിറ്റിയ്‌ക്കായി ഗോള്‍ നേടിയത്. ക്രിസ്റ്റല്‍ പാലസ് 2-1നാണ് ഫുള്‍ഹാമിനെ തോല്‍പ്പിച്ചത്. ജെയ്‌റോ റീജ്വാല്‍ഡും വില്‍ഫ്രഡ് സാഹയുമാണ് ക്രിസ്റ്റലിനായി ഗോള്‍ നേടിയത്. ഫുള്‍ഹാമിനായി അവസാന നിമിഷത്തില്‍ ടോമി കേര്‍ണിയാണ് ആശ്വാസ ഗോള്‍നേടിയത്.
















Comments