ടോക്കിയോ: ആഗോള തലത്തിലെ മലിനീകരണ ഭീഷണിക്ക് ജപ്പാന് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി യോഷിഗിതോ സുഗ പറഞ്ഞു. രാജ്യത്തെ എല്ലാമേഖലകളിലേയും മലിനീകരണ തോത് പൂജ്യത്തിലേക്ക് എത്തിക്കാന്‍ ജപ്പാന് പ്രതിജ്ഞാബദ്ധമാണെന്ന് സുഗ വ്യക്തമാക്കി. 2050ഓടെ ജപ്പാനിലെ മലിനീകരണം പൂജ്യത്തിലെത്തിക്കുമെന്നാണ് പുതിയ പ്രധാനമന്ത്രി സുഗ വ്യക്തമാക്കിയത്.
സെപ്തംബര്‍ 16ന് ചുമതലയേറ്റ ശേഷം പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ജപ്പാന്റെ മലിനീകരണ നിയന്ത്രണ നയം സുഗ വിശദീകരിച്ചത്. എല്ലാ ഇന്ധനങ്ങളും പുറത്തുനിന്നും എത്തിക്കേണ്ട അവസ്ഥയില്‍ ജപ്പാന്റെ തീരുമാനം പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷം. എന്നാല്‍ മുന്‍പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നയങ്ങളെ ശക്തിപ്പെടുത്തുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് സുഗ.
യൂറോപ്പ്യന്‍ യൂണിയനും ചൈനയും ഗ്രീന്‍ഹൗസ് വാതകങ്ങളെ സംബന്ധിച്ച് 2060 വരെയുള്ള ലക്ഷ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആദ്യം 2050 ഓടെ 80 ശതമാനം കുറവ് വരുത്താമെന്ന് നിലപാടിലാണ് ജപ്പാന് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
Comments