സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മലയാള സിനിമാ ലോകം ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി യുവതാരങ്ങളടക്കം മലയാള സിനിമയിലെ നൂറിലധികം താരങ്ങളാണ് ടൈറ്റിൽ റിലീസ് ചെയ്തത്.
കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രവുമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ഇത് വിവാദമായിരുന്നു. എന്നാൽ അതേ തിരക്കഥയും അതേ താരങ്ങളും അണിനിരക്കുന്നതാകും ചിത്രമെന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നേരത്തെയിറങ്ങിയ മോഷൻ ടീസർ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
Comments