ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരായി രാജ്യങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരടിപോലും പിന്നോട്ട് പോകരുതെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. വാക്‌സിനും മരുന്നുകളും ലഭ്യമാകുന്നത് വരെ ശക്തമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വയം എടുക്കാന്‍ പാകത്തിനുള്ള അന്തരീക്ഷം എല്ലാ ഭരണകൂടങ്ങളും ഒരുക്കണമെന്നാണ് ഡബ്ലിയൂ.എച്ച്.ഒ. മേധാവി ഗബ്രിയേസുസ് നിര്‍ദ്ദേശിച്ചത്.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശേഷമുള്ള ഒരു ക്ഷീണത്തിലാണ് പലരും. എന്നാല്‍ നമ്മുടെ അലസത രോഗവ്യാപനം വര്‍ധിപ്പിക്കാനിടയാകും അത് തടയാന്‍ സാധിക്കണമെന്നില്ല. ജോലി വിട്ടിലിരുന്ന്, സ്‌ക്കൂള്‍ പഠനവും വീട്ടിലിരുന്ന്, ആഘോഷങ്ങളെല്ലാം മാറ്റിവയ്‌ക്കല്‍. ഇത്തരം നിയന്ത്രണങ്ങളില്‍പെട്ട് എല്ലാവര്‍ക്കും തളര്‍ച്ചയുണ്ട്. എന്നാല്‍ നമുക്ക് പ്രതിരോധ പ്രവര്‍ത്തനം വിട്ടുകളയാ നാകില്ലെന്നും ഗബ്രിയേസുസ് പറഞ്ഞു.
കൊറോണ വ്യാപനം തുടങ്ങിയ മാര്‍ച്ച് മാസത്തിലെപ്പോലെ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്ന കാര്യം ലോകാരോഗ്യ സംഘടന ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
















Comments