കൊച്ചി : നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണാ കോടതിയില്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ഇന്ന് ഹാജരാകും. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികളായിട്ടുള്ളത്. കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്ന് കോടതിയിൽ ഹാജരാകുന്നത്.
കഴിഞ്ഞ ദിവസം കയ്യാങ്കളി കേസിൽ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സര്ക്കാരായിരിന്നു സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണാ കോടതിയില്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിൽ കുമാറാണ് ഇന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്.
Comments