മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് ശേഷമുള്ള മന്ദഗതിയിൽ നിന്നുമാണ് ഈ നേട്ടത്തിലേക്ക് ഉയർന്നത്. സെന്‍സെക്‌സ് 73 പോയന്റ് നേട്ടത്തിലും, നിഫ്റ്റി 11,900ന് മുകളിലുമാണ്. അതായത് വിപണിയില്‍ സെന്‍സെക്‌സ് 73 പോയന്റ് നേട്ടത്തില്‍ 40,596ലും, നിഫ്റ്റി 23 പോയന്റ് ഉയര്‍ന്ന് 11,912ലുമാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ ബിഎസ്ഇയിലെ 430 ഓഹരികള്‍ നേട്ടത്തിലാണ്. 57 ഓഹരികള്‍ക്ക് മാറ്റമില്ലതെ തുടരുന്നു. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
Comments