അരാംകോ ജോലിയുപേക്ഷിച്ച് പീറ്റര്‍ പോള്‍ കെട്ടിപ്പടുത്തത് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയ്ല്‍ ശൃംഖല
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

അരാംകോ ജോലിയുപേക്ഷിച്ച് പീറ്റര്‍ പോള്‍ കെട്ടിപ്പടുത്തത് കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ റീട്ടെയ്ല്‍ ശൃംഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 02:53 pm IST
Facebook
Twitter
WhatsAppTelegram

സുരക്ഷിതമായൊരു ജോലിയുപേക്ഷിച്ച് സംരംഭകരംഗത്തിറങ്ങുകയെന്നത് ആരെ സംബന്ധിച്ചും റിസ്‌ക്കുള്ള കാര്യമാണ്. അപ്പോള്‍ ജോലി രാജിവെക്കുന്നത് ലോകത്തിലെ ഏറ്റവും ലാഭമുള്ള കമ്പനിയിലേതാണെങ്കിലോ…അത്തരമൊരു സാഹസത്തിലൂടെ കേരളത്തിലെ റീട്ടെയില്‍ മേഖലയില്‍ സംരംഭം തുടങ്ങി, അതിനെ ഒരു ബൃഹദ് ശൃംഖലയായി വലുതാക്കിയ കഥയാണ് അടുപ്പക്കാര്‍ പോളേട്ടനെന്ന് വിളിക്കുന്ന പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളിലിന്റേത്.

കേരളത്തിലെ റീട്ടെയില്‍ രംഗത്തെ സുപരിചിത ബ്രാന്‍ഡായ പിട്ടാപ്പിള്ളിലിന്റെ സാരഥിയാണ് പീറ്റര്‍ പോള്‍. എന്‍ജിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞ് 1973ലാണ് ട്രാവന്‍കോര്‍ ടൈറ്റാനിയം കമ്പനിയില്‍ അദ്ദേഹം കരിയര്‍ തുടങ്ങുന്നത്. 1977ല്‍ ഒരു വലിയ വഴിത്തിരിവുണ്ടാകുന്നു. ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും ലാഭം കൊയ്യുന്ന എണ്ണ കമ്പനിയായ സൗദി അരാംകോയില്‍ ജൂനിയര്‍ എന്‍ജിനീയറായി പുതിയ ഇന്നിങ്‌സ് തുടങ്ങി അദ്ദേഹം. ജോലിയില്‍ മികവുറ്റ പ്രകടനം പുറത്തെടുത്തപ്പോള്‍ സ്ഥാനക്കയറ്റങ്ങള്‍ തുടര്‍ക്കഥയായി. അങ്ങനെ ടെക്നിക്കല്‍ അഡൈ്വസറായിരിക്കുമ്പോഴാണ് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം അദ്ദേഹമെടുക്കുന്നത്. കൂടെയുള്ളവര്‍ക്കെല്ലാം അല്‍ഭുതമായിരുന്നു ആ തീരുമാനമെങ്കിലും മാതാപിതാക്കളോടുള്ള സ്‌നേഹം പീറ്റര്‍ പോളിനെ കേരളത്തില്‍ മടക്കിയെത്തിച്ചു.

സംരംഭക കുപ്പായം

1990 ജനുവരി 30ന് പെരുമ്പാവൂരിലാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന് തുടക്കമാകുന്നത്. മൂന്ന് ജീവനക്കാരും ഒരു ഷോറൂമും മാത്രം. വളരെ ചെറിയ രീതിയിലായിരുന്നെങ്കിലും അതൊരു ശുഭാരംഭമായിരുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഹോം അപ്ലയന്‍സസ് റീട്ടെയ്ല്‍ ബ്രാന്‍ഡായി മാറി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. ഇന്ത്യയിലെ ടോപ് 20 റീട്ടെയ്ല്‍ കമ്പനികളിലൊന്നായും ഇവര്‍ മാറി. 83 ഷോറൂമുകളുള്ള പിട്ടാപ്പിള്ളിലിന് രാജ്യത്തെ 64 പ്രധാന നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഉപഭോക്താക്കളുടെ ഗുഡ് വില്‍ നേടാന്‍ ബ്രാന്‍ഡിന് സാധിച്ചതാണ് വലിയൊരു വിജയത്തിന്റെ കാരണമെന്ന് പറയുന്നു പീറ്റര്‍ പോള്‍. ഏത് ബ്രാന്‍ഡാണെങ്കിലും ഉല്‍പ്പന്നത്തിന്റെ പ്രകടനത്തിലും ഡെലിവറിയിലും ഇന്‍സ്റ്റലേഷനിലുമെല്ലാം ഉപഭോക്താവിന് വിശ്വാസം വന്ന ശേഷം മാത്രമേ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് വില്‍പ്പന പ്രക്രിയ പൂര്‍ത്തിയാക്കൂ. മികച്ച വില്‍പ്പനാനന്തര സേവനവും നല്‍കുന്നു ഇവര്‍.

കമ്പനി ഓതറൈസ്ഡ് സര്‍വീസ് സെന്ററുകളുമായി സഹകരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഓരോ ഷോറൂമിലും പ്രത്യേക ജീവനക്കാരുണ്ട്. ഉപഭോക്താക്കളില്‍ 70 ശതമാനത്തോളം പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ സ്ഥിരമായി എത്തുന്ന റിപ്പീറ്റഡ് കസ്റ്റമേഴ്സാണ്. മൂന്ന് തലമുറയോളം നീളുന്ന ഉപഭോക്തൃ കുടുംബങ്ങളുണ്ട് തങ്ങള്‍ക്കെന്ന് അദ്ദേഹം പറയുന്നു.

ദക്ഷിണേന്ത്യയിലെ ആദ്യ ഐഎസ്ഒ സര്‍ട്ടിഫൈഡ് ഹോം അപ്ലയന്‍സ് റീട്ടെയ്ല്‍ ശൃംഖല പിട്ടാപ്പിള്ളില്‍ ഏജന്‍സീസാണ്. എല്ല വിഭാഗങ്ങളിലും വൈവിധ്യം നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ലഭ്യമാക്കുന്നുണ്ട്. പ്രൊഡക്റ്റ് വാറന്റിക്ക് പുറമെ അധിക വാറന്റി നല്‍കുന്ന വീ കെയര്‍ എന്ന പ്രത്യേക വാറന്റി സ്‌കീമും ഇവര്‍ ലഭ്യമാക്കുന്നുണ്ട്. താങ്ങാവുന്ന നിരക്കില്‍ മികച്ച ഗൃഹോപകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ പിട്ടാപ്പിള്ളിലിന് സാധിക്കുന്നുണ്ട്. വന്‍കിട ബ്രാന്‍ഡുകള്‍ തങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളിയായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ കാണുന്നു. പല വമ്പന്മാരും കേരളത്തിലെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വികസിപ്പിക്കുന്നത് പീറ്റര്‍ പോളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നത് ഇന്‍ഡസ്ട്രിയില്‍ പരസ്യമായ രഹസ്യമാണ്.

കാലത്തിനൊപ്പം

പ്രവാസികള്‍ക്ക് തങ്ങളുടെ നാട്ടിലെ കുടുംബവീടുകളിലേക്ക് ഏത് ബ്രാന്‍ഡ് ഉല്‍പ്പന്നം വേണമെങ്കിലും നിഷ്പ്രയാസം എത്തിക്കാനും പിട്ടാപ്പിള്ളില്‍ അവസരമൊരുക്കുന്നുണ്ട്. ഗ്ലോബല്‍ ടച്ച് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയുടെ പേര്. 24 മണിക്കൂറും ലഭ്യമാകുന്ന ചാറ്റ്ബോട്ട് സേവനവും വ്യക്തിഗത അസിസ്റ്റന്‍സും വിദേശ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഗൃഹോപകരണ റീട്ടെയ്ല്‍ രംഗത്ത് വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും പ്രതിഫലനമായി മൂന്നര പതിറ്റാണ്ടോളം നിലനില്‍ക്കാന്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന് സാധിച്ചു എന്നതാണ് ഈ സംരംഭത്തെയും പീറ്റര്‍ പോള്‍ എന്ന സംരംഭകനെയും വേറിട്ട് നിര്‍ത്തുന്നത്. വന്‍കിട ഇ-കൊമേഴ്‌സ് കമ്പനികള്‍ അരങ്ങ് വാഴുന്ന കാലത്തും അതിനാല്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെപ്പോലുള്ള ശൃംഖലകള്‍ പ്രസക്തമായി നിലകൊള്ളുന്നു.

 

 

 

 

 

 

 

Tags: success storypittappillil agencies
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies