ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐഫോണ്‍ 17 ഉല്‍പ്പാദനം ചൈനക്കൊപ്പം ഇന്ത്യയിലും തുടങ്ങാന്‍ ആപ്പിള്‍; ഘടകങ്ങള്‍ എത്തിച്ചു തുടങ്ങി, എന്‍ജിനീയര്‍മാരെ പിന്‍വലിച്ച് ചൈനീസ് പാര

ഓഗസ്റ്റില്‍ ചൈന്‌ക്കൊപ്പം ഇന്ത്യയിലും വന്‍തോതിലുള്ള ഉല്‍പ്പാദനം നടത്താനാണ് ഫോക്‌സ്‌കോണ്‍ പദ്ധതിയിട്ടിരിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2025, 05:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ആപ്പിളിന്റെ കരാര്‍ നിര്‍മാണക്കാരായ ഫോക്‌സ്‌കോണ്‍, ഐഫോണ്‍ 17 ന്റെ അസംബ്ലിംഗിനായി ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഫോണിന്റെ പരീക്ഷണ ഉല്‍പ്പാദനത്തിനായുള്ള ഘടകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഡിസ്‌പ്ലേ അസംബ്ലികള്‍, കവര്‍ ഗ്ലാസ്, മെക്കാനിക്കല്‍ ഹൗസിംഗുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ കഴിഞ്ഞ മാസം രാജ്യത്ത് എത്തിത്തുടങ്ങിയതായി കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.

ജൂണ്‍ മാസത്തില്‍ ഫോക്‌സ്‌കോണ്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഘടകങ്ങളുടെ 10% ഐഫോണ്‍ 17നുള്ളവയാണ്. ഇറക്കുമതി ചെയ്ത ഘടകങ്ങളില്‍ ഭൂരിഭാഗവും ഐഫോണ്‍ 16, ഐഫോണ്‍ 14 വേരിയന്റുകള്‍ക്കുള്ളവയായിരുന്നു. ഇന്ത്യയില്‍ വരാനിരിക്കുന്ന ഉത്സവ സീസണിലെ വില്‍പ്പനയ്‌ക്കുള്ള ഫോണുകള്‍ നിര്‍മിക്കാനാണ് ഇത്.

ഐഫോണ്‍ 17 നിര്‍മാണം ഓഗസ്റ്റില്‍

സെപ്റ്റംബറിലാണ് ഐഫോണ്‍ 17ന്റെ ലോഞ്ച് ആപ്പിള്‍ നടത്തുക. ഇതിന് മുന്നോടിയായി ഓഗസ്റ്റില്‍ ചൈന്‌ക്കൊപ്പം ഇന്ത്യയിലും വന്‍തോതിലുള്ള ഉല്‍പ്പാദനം നടത്താനാണ് ഫോക്‌സ്‌കോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനിയുടെ ചൈനക്ക് പുറത്തുള്ള തന്ത്രപ്രധാനമായ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യ മാറുന്നതിന്റെ സൂചനയാണിത്.

കയറ്റുമതി 219% ഉയര്‍ന്നു

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനക്ക് മേല്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന താരിഫ് മറികടക്കുകയെന്ന ലക്ഷ്യവും ഇന്ത്യയിലെ ഉല്‍പ്പാദനത്തിലൂടെ ആപ്പിളിനുണ്ട്. 2026 ഓടെ യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളുടെ ഉറവിടം പൂര്‍ണ്ണമായും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനാണ് പദ്ധതി. ഇപ്പോള്‍ തന്നെ മാറ്റങ്ങള്‍ ദൃശ്യമാണ്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി മാര്‍ച്ചില്‍ 219% വര്‍ദ്ധിച്ചെന്ന് എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.

ചൈന പ്ലസ് വണ്‍ എന്ന സ്ട്രാറ്റജിയാണ് ഇന്ത്യയെ കേന്ദ്രീകരിച്ച് ആപ്പിള്‍ നടപ്പാക്കുന്നത്. ചൈനയിലെയും ഇന്ത്യയിലെയും ഐഫോണ്‍ ഉല്‍പ്പാദനത്തിലെ അന്തരം ആപ്പിള്‍ ക്രമേണ കുറച്ചു കൊണ്ടുവരികയാണ്. ഐഫോണ്‍ 14 അസംബ്ലി ചൈനയില്‍ ആരംഭിച്ച് ആറാഴ്ച കഴിഞ്ഞാണ് ഇന്ത്യയില്‍ തുടങ്ങിയത്. എന്നാല്‍ ഐഫോണ്‍ 15 ന്റെ നിര്‍മ്മാണം രണ്ട് രാജ്യങ്ങളിലും ഏതാണ്ട് ഒരേസമയം തന്നെ ആരംഭിച്ചു. ഇപ്പോള്‍ ആപ്പിള്‍ 17 ഉല്‍പ്പാദനം ഇരു രാജ്യങ്ങളിലും ഒരുമിച്ചു തുടങ്ങുകയാണ്.

ഇടങ്കോലിടാന്‍ ചൈന

ഇന്ത്യയില്‍ ഐഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് തടയാനും വേഗം കുറയ്‌ക്കാനുമുള്ള മാര്‍ഗങ്ങള്‍ ചൈനയും പരമാവധി പയറ്റുന്നുണ്ട്. ഫോക്‌സ്‌കോണിനായി ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന മുന്നൂറോളം ചൈനീസ് എന്‍ജിനീയര്‍മാരെ രണ്ടാഴ്ച മുന്‍പ് ബെയ്ജിംഗ് തിരികെ വിളിച്ചിരുന്നു. അസംബ്ലി ലൈനുകളിലും ഫാക്ടറി ഡിസൈനിലും ജോലി ചെയ്തിരുന്നവരെയും ഐഫോണ്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങളില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരെയുമാണ് കാരണം പറയാതെ പെട്ടെന്ന് തിരികെ വിളിച്ചത്.

ഈ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. ആപ്പിളും കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയുടെ സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ആപ്പിള്‍ ഐഫോണ്‍ ഉല്‍പ്പാദനത്തില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടാനുള്ള സാഹചര്യമായാണ് കേന്ദ്രം ഇതിനെ കാണുന്നത്.

Tags: MAKE IN INDIAboycott chinaappleapple iphone 15CEO Tim CookApple iPhone 16apple iphone 17
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies