ലണ്ടന്‍: കൊറോണ കാലത്ത് തുടങ്ങിവെച്ച സബ്റ്റിറ്റിയൂട്ട് നിയമം മാറ്റിമറിക്കുന്നതിനെതിരെ പരിശീലകര്‍ രംഗത്ത്. ഫിഫയും യുവേഫയും അനുവദിച്ച അഞ്ച് സബ്സ്റ്റിറ്റിയൂട്ട് എന്ന ഇളവിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചത്. മുമ്പത്തെപ്പോലെ തന്നെ മൂന്ന് പേര്‍ക്ക് ഒരു ടീമില്‍ പകരമിറങ്ങാമെന്ന തീരുമാനമാണ് ലിവര്‍പ്പൂള്‍ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്മാനേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ ഒലീ ഗണ്ണര്‍ സോല്‍സ്‌ജെയറേയും ചൊടിപ്പിച്ചിരിക്കുകയാണ്.
ക്ലബ്ബുകള്‍ അഞ്ച് സബ്സ്റ്റിറ്റ്യൂട്ടെന്ന നയത്തിനെതിരെ വോട്ട് ചെയ്‌തെന്നാണ് പ്രമീയര്‍ ലീഗ് സംഘാടകര്‍ പറയുന്ന ന്യായം. കൊറോണ കാരണം മത്സരങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റില്‍ തീരുമാനമെടുത്ത നയം ഇനി ആവശ്യമില്ലെന്നാണ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ വാദിക്കുന്നത്. താരങ്ങളുടെ ക്ഷമതയും തുടര്‍ച്ചായി മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതും ഒഴിവാക്കാനാണ് അഞ്ച് പേരെ പകരമിറക്കാമെന്ന നിബന്ധന കൊണ്ടുവന്നതെന്നാണ് ന്യായീകരണമായി പറയുന്നത്. എന്നാല്‍ കൊറോണ സാഹചര്യം മാറിയിട്ടില്ലെന്നും പരിശീലകര്‍ ചൂണ്ടിക്കാട്ടുന്നു. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പാലീഗിലും ബാധകമായ ഒരു മാറ്റം പ്രീമിയര്‍ ലീഗിലെ ചില ക്ലബ്ബുകള്‍ തള്ളിയത് ശരിയായില്ലെന്ന നിലപാടാണ് ജുര്‍ഗന്‍ ക്ലോപ്പും സോല്‍സ്‌ജെയറും എടുത്തിരിക്കുന്നത്.
















Comments