മലയാള സിനിമ രംഗത്ത് വളരെ കുറച്ചു കാലം മാത്രം പ്രവര്‍ത്തിക്കുകയും ഹിറ്റ് സിനിമകളുടെ ഭാഗമായി കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടുകയും ചെയ്ത ഒരുപാട് നായികമാര്‍ മലയാള സിനിമയിലുണ്ട്. അതുപോലെ ഒരു താരമാണ് സംയുക്ത വര്‍മ്മ. നിഷ്‌കളമായ മുഖവുമായി മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന സംയുക്ത വര്‍മ്മ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ശ്രദ്ധേയമാണ്. അവയെല്ലാം തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുമുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി അഭിനയിച്ച വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്തവര്‍മ്മ മലയാള സിനിമ രംഗത്തേക്ക് കാലെടുത്തു വെച്ചത്.
മലയാളികളുടെ പ്രിയ താരം ബിജു മേനോനാണ് സംയുക്ത വര്‍മ്മയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ് സംയുക്ത വര്‍മ്മ. അഭിനേത്രി എന്നതിനു പുറമെ നല്ലൊരു യോഗ വിദഗ്ധ കൂടിയാണ് സംയുക്ത വര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പല തവണ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നുകയും ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേറിയതുമായ ഒരു യോഗ മുറ അഭ്യസിക്കുന്ന ചിത്രമാണ് സംയുക്ത വര്‍മ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്.
ഈ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. അടുത്തിടെ മലയാളികളുടെ ഇഷ്ടതാരം മന്യയുമായുളള സൗഹൃദത്തെ കുറിച്ചുള്ള വിശേഷങ്ങളും സംയുക്ത വര്‍മ്മ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ബിജുമേനോനും സംയുക്ത വര്‍മ്മയും. ഇവര്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാളി മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്.















