ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനകള്‍ അണിനിരന്നു ; സംയുക്ത സൈനിക ആഭ്യാസം 'മലബാര്‍ 20' ഇന്നുമുതല്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാള്‍ ഉള്‍ക്കടലില്‍ നാവികസേനകള്‍ അണിനിരന്നു ; സംയുക്ത സൈനിക ആഭ്യാസം ‘മലബാര്‍ 20’ ഇന്നുമുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 10:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സൈനിക അഭ്യാസത്തിന്റെ മുഖമുദ്രയായ മലബാര്‍ സൈനികാഭ്യാസം ഇന്നാരംഭിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന സൈനിക അഭ്യാസം ക്വാഡ് സഖ്യം രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ സൈനിക പരിശീലന പരിപാടിയാണ്. ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും പുറമേ ഓസ്‌ട്രേലിയയും ജപ്പാനും നാവികാഭ്യാസത്തിന്റെ ഭാഗമാകും. ജര്‍മ്മന്‍ നാവികസേനയും ഒരു ഘട്ടത്തില്‍ പങ്കുചേരാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പെസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റ ഭീഷണിക്ക് ശക്തമായ വെല്ലുവിളിയായാണ് മലബാര്‍ സംയുക്ത നാവികസേനാ പരിശീലനത്തെ ലോകം നിരീക്ഷിക്കുന്നത്.

Phase 1 of 24th edition of Naval Exercise #Malabar_20 to commence off #Visakhapatnam #BayofBengal from 03 to 06 Nov 20.@indiannavy, @USNavy, @JMSDF_PAO & @Australian_Navy
participating.#BridgesofFriendship#Maritime #Exercise#Interoperabilityhttps://t.co/lFCrdBWfh9
File Pics pic.twitter.com/2jZK0FWx0j

— SpokespersonNavy (@indiannavy) November 2, 2020

മലബാര്‍ സംയുക്ത സൈനിക അഭ്യാസം ഇത് 24-ാം തവണയാണ് അരങ്ങേറുന്നത്. വിവിധ ഘട്ടങ്ങളിലായാണ് സൈനിക അഭ്യാസം നടക്കുക. ആദ്യഘട്ടം ഇന്നു മുതല്‍ ആറാം തീയതി വരെ നടക്കുമെന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. മലബാര്‍ സംയുക്ത നാവികസേനാ പരിശീലന പരിപാടിയില്‍ ഇന്ത്യയുടെ നാവികസേനാ വ്യൂഹത്തിനൊപ്പം അമേരിക്കയുടെ മിസൈല്‍ വാഹിനിയായ ജോണ്‍.എസ്. മക്‌ഗെയിന്‍, ഓസ്‌ട്രേലിയയുടെ ബല്ലാരാറ്റ്, എം.എച്ച് ഹെലികോപ്റ്ററുകള്‍, ജപ്പാന്റെ മികച്ച യുദ്ധക്കപ്പലായ ഒനാമിയും അതിനൊപ്പം എസ്.എച്ച് 60 ഹെലികോപ്റ്റര്‍ വ്യൂഹവും ആദ്യ ഘട്ട അഭ്യാസങ്ങളില്‍ പങ്കെടുക്കും.

ഇന്ത്യന്‍ നാവികസേനക്കായി കിഴക്കന്‍ നാവികസേനാ വ്യൂഹമാണ് അണിചേരുന്നത്. ഐ.എന്‍.എസ് രണ്‍വിജയ്, ഐ.എന്‍.എസ്. ശിവാലിക്, ഐ.എന്‍.എസ്. സുകന്യ, ഐ.എന്‍.എസ്. ശക്തി, ഐ.എന്‍.എസ്. സിന്ധുരാജ് എന്നിവ അണിനിരക്കും. ഇവയ്‌ക്കൊപ്പം ജെറ്റ് വിമാനമായ ഹ്വാക്കും നിരീക്ഷണ വിമാനമായ പി-81, ഡോണിയര്‍ വിമാനങ്ങളും നാവികവ്യൂഹത്തിനൊപ്പം സംയുക്ത പരിശീലനം നടത്തും. ഇന്ത്യയുടേയും അമേരിക്കയുടേയും വിമാനവാഹിനിക്കപ്പലുകള്‍ ആദ്യ ഘട്ടത്തില്‍ പങ്കുചേരുന്നില്ല.

നവംബര്‍ മധ്യവാരത്തിലാണ് രണ്ടാംഘട്ട പരിശീലനങ്ങള്‍ നടക്കുക. 1992ല്‍ അമേരിക്കയും ചൈനയും വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്ന കാലത്താണ് മലബാര്‍ സൈനികാഭ്യാസത്തിന് തുടക്കമിട്ടത്. 2007 മുതലാണ് നാല് രാജ്യങ്ങള്‍ മലബാര്‍ നാവികാഭ്യാസത്തിന്റെ ഭാഗമായത്.

Tags: navy-malabar excercise 2020
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies