ന്യൂഡൽഹി :രാജ്യത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 82,67,623 ആയി .
രോഗബാധിതരിൽ 76 ലക്ഷത്തിലധികം പേരാണ് കൊറോണ ഭേദമായി ആശുപത്രിവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,323 പേർ കൂടി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 76,03,121 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 5,41,405 പേരാണ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്ത് ദിനം പ്രതി ആയിരത്തിലധികം മരണം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ഞൂറിൽ താഴെ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 490 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,23,097 ആയി.
ഇന്നലെ 10,46,247 കൊറോണ സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 11,17,89,350 കൊറോണ സാംപിൾ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.
Comments