ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ തീ, അടിയന്തരമായി നിലത്തിറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ തീ, അടിയന്തരമായി നിലത്തിറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 06:32 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ തീ കണ്ടതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ ഒഴിപ്പിച്ചു. വൻ ദുരന്തമാണ് ഒഴിവായത്. പുണെ – ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിലാണ് തീ പടർന്നത്. ഇത് ശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ തിരിച്ചിറക്കി.

പൂനെയിൽ നിന്ന് ബെംഗളൂരുവിലെത്തി അവിടെ യാത്രക്കാരെ ഇറക്കി വീണ്ടും പറന്നുയരുന്നതിനിടെ ഇന്നലെ രാത്രി 11നാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ കെടുത്തി. യാത്രക്കാരെ എമർജൻസി വാതിലിലൂടെ ഒഴിപ്പിച്ചു. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാരിൽ ചിലർക്ക് നിസ്സാര പരുക്കേറ്റു.

179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ രാത്രി 7.40ന് പുണെയിൽനിന്നു പുറപ്പെടേണ്ട വിമാനം വൈകി 8.20നാണ് യാത്ര തിരിച്ചത്. 10.30ന് ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം 10.50ന് കൊച്ചിയിലേക്കു പുറപ്പെട്ടു. വിമാനം പറന്നുയർന്ന് 4 മിനിറ്റിനുശേഷം ചിറകിനടിയിൽ തീ പടരുകയായിരുന്നു.

ശനിയാഴ്ച പകൽ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിച്ചതിനെത്തുടർന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. തിരുവനന്തപുരം-ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്.വിമാനത്തിലെ ക്യാബിൻ മർദ്ദസംവിധാനം തകരാറിലായതോടെ ഓക്സിജൻ മാസ്കുകൾ പുറത്തുവന്നു. തുടർന്ന് യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.സുരക്ഷിതമായി ഇറക്കിയ വിമാനത്തിൽനിന്നു യാത്രക്കാരെ പുറത്തെത്തിച്ച ശേഷം തകരാർ പരിഹരിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയച്ചു.

Tags: Air India Express
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies