കൊച്ചി: ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല് അസ്ലം ആണ് അറസ്റ്റിലായത്. കനകമല കേസിലെ പ്രധാന പ്രതി കൂടിയാണിയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
കേരളത്തിലെ ഐഎസ് ഘടകമായ അന്‍സാര്‍ ഉള് ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല് അസ്ലം. സൗദി അറേബ്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ച ഇയാളെ
എന്‍ഐഎ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇന്റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2016 സെപ്തംബറിലാണ് സിദ്ദിഖും മറ്റ് പത്ത് പേരും ചേര്‍ന്ന് ഐഎസ് കേരള ഘടകത്തിന് രൂപം നല്‍കിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കനകമല കേസില്‍ പ്രതിയായ സിദ്ദിഖും മറ്റ് കൂട്ടാളികളും ചേര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും
ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും എന്‍ഐഎ ആരോപിക്കുന്നു.
Comments