മുംബൈ: ഓഹരി വിപണിയില്‍ വൻ മുന്നേറ്റമുണ്ടായി. നിഫ്റ്റി 11,800ന് മുകളിലും, സെന്‍സെക്സ് 500 പോയന്റ് നേട്ടത്തിലും എത്തി. ആഗോള കാരണങ്ങളാണ് ഓഹരി വിപണി ഉണര്വിന് കാരണം. സെന്‍സെക്സ് 503.55 പോയിന്റ് ഉയര്‍ന്ന് 40,261.13ലും നിഫ്റ്റി 144.30 പോയിന്റ് നേട്ടത്തില്‍ 11,813.50ലുമാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ ബിഎസ്ഇയിലെ 1,391 ഓഹരികള്‍ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം, ഫാര്‍മ എന്നിവയോടൊപ്പം ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടം കൈവരിച്ചിട്ടുണ്ട്.
Comments