കൊച്ചി: മുല്ലപ്പെരിയാർ ഡാമിന്റെ പാട്ടകരാർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാമിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുക്കുന്നത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി ഇന്ന് പരിഗണിക്കുക.
തമിഴ്നാട്ക രാർ ലംഘിച്ചുവെന്നും, ഡാമിന്റെ നവീകരണ ജോലികളിൽ വീഴ്ച സംഭവിച്ചതായും ഹർജിയിൽ പറയുന്നു. ഡാമിന്റെ കാലപ്പഴക്കം മൂലം വെള്ളം ഒഴുക്കിക്കളയാൻ കഴിയാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിൽ ഡാമിന് ശക്തിയേറിയ സംരക്ഷണ ഭിത്തി നിർമിക്കാൻ കേരള സർക്കാരിനോട് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Comments