അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ട 'ലെന്യാദ്രി'
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഉള്‍പ്പെട്ട ‘ലെന്യാദ്രി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 10:53 am IST
FacebookTwitterWhatsAppTelegram

വിശ്വാസങ്ങളോടും ചരിത്രത്തോടും ചേര്‍ന്നു നില്‍ക്കുന്ന ധാരാളം സ്ഥലങ്ങള്‍ രാജ്യത്തുണ്ട്. അതിലൊന്നാണ് ലെന്യാദ്രി. മഹാരാഷ്‌ട്രയിലെ ജുന്നാറിലാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്. ഗണേശ് ലെന എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ബുദ്ധമതവുമായും ഹിന്ദു മതവുമായും ബന്ധമുള്ള ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. ഒരു കാലത്ത് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്ന ലെന്യാദ്രി ഗുഹ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെയുള്ള സമയത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് എന്നാണ് വിശ്വാസം. കല്ലില്‍ കൊത്തിയിരിക്കുന്ന മുപ്പതോളം ഗുഹകളാണ് ഇവിടെയുളളത്. മറാഠിയും,  സംസ്‌കൃതവും ചേര്‍ന്നള്ള രണ്ട് വാക്കുകളില്‍ നിന്നാണ് ലെന്യാദ്രി എന്ന പദം ഉണ്ടായത്. മലമുകളിലെ ഗുഹ എന്നാണ് ലെന്യാദ്രി എന്ന മറാഠി വാക്കിന്റെ അര്‍ഥം.

നിരവധി സവിശഷതകള്‍ നിറഞ്ഞ ഈ ക്ഷേത്രം മഹാരാഷ്‌ട്രയിലെ അഷ്ടവിനായക ക്ഷേത്രങ്ങളില്‍ ഒന്നാണ്. അഷ്ടവിനായക യാത്രയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ് ലെന്യാദ്രി. മഹാരാഷ്‌ട്രയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ കുക്കടി നദിയുടെ തീരത്തായാണ് ലെന്യാദ്രി സ്ഥിതി ചെയ്യുന്നത്. ഗണപതിയെ മകനായി ലഭിക്കാന്‍ പാര്‍വ്വതി പന്ത്രണ്ട് വര്‍ഷം നീണ്ട തപസ്സനുഷ്ഠിച്ചത് ഇവിടെ ആണെന്നാണ് വിശ്വാസം. അതിനാല്‍ ഗിരിജാത്മജ് എന്നും ലെന്യാദ്രിയ വിളിക്കുന്നു. ഗിരിജ എന്നാല്‍ പാര്‍വ്വതി എന്നും ആത്മജ് എന്നാല്‍ മകന്‍ എന്നുമാണ് അര്‍ഥം.

കൂടാതെ പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ഇവുടെ താമസിച്ചിരുന്നു എന്നും അതിനായി അവര്‍ നിര്‍മ്മിച്ച ഗുഹകളാണ് ഇവിടെയുളളത് എന്നുമാണ് വിശാസം. തെക്ക് ദിശയിലേക്ക് ദര്‍ശനമായി വരുന്നവയാണ് ഇവിടെ ഗുഹകളെല്ലാം. അവയെല്ലാം തന്നെ നമ്പറിട്ട് തരം തിരിച്ചവയാണ്. ഇതില്‍ 6-ാമത്തെയും 14-ാമത്തെയും ഗുഹ ചൈത്യ ഗൃഹങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ബുദ്ധസന്യാസികള്‍ക്ക് ആരാധിക്കുവാനുള്ള സ്ഥലമായാണ് ഇവിടം കണക്കാക്കിയിരുന്നത്. പിന്നീടുളള ഗുഹകളെല്ലാം ഇവിടുത്തെ സന്യാസിമാരുടെ വാസസ്ഥലങ്ങളായാണ് കരുതിയിരുന്നത്. ധാരാളം വിശ്വാസികള്‍ തീര്‍ഥാടനത്തിനായി ഇന്നും ഇവിടെ എത്താറുണ്ട്.

Tags: MAHARASHTRA
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies