ഒരിക്കലും അണയാത്ത 'ജ്വാലാമുഖി'
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഒരിക്കലും അണയാത്ത ‘ജ്വാലാമുഖി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 10:59 am IST
FacebookTwitterWhatsAppTelegram

ഉറവിടം കണ്ടെത്താന്‍ കഴിയാത്ത പ്രത്യേകതകള്‍ നിറഞ്ഞ നിരവധി ക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. അതിലൊന്നാണ് ഹിമാചല്‍ പ്രദേശിലുള്ള ജ്വാലാമുഖി ക്ഷേത്രം. ഭാരതത്തിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണിത്. മറ്റ് ക്ഷേത്രങ്ങളിലെ പോലെ വിഗ്രഹങ്ങളോ പ്രതിമകളോ അല്ല ഇവിടുത്തെ പ്രതിഷ്ഠ. പകരം സദാസമയവും ജ്വലിക്കുന്ന  ഒരു അഗ്നി നാളമാണ് അവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിനുള്ളില്‍ മൂന്നടി താഴ്ചയിലാണ് പ്രധാന ജ്വാല സ്ഥിതി ചെയ്യുന്നത്. അത് കൂടാതെ മറ്റ് ഒന്‍പതു സ്ഥലങ്ങളില്‍ കൂടെ ജ്വാല പുറത്തു വരുന്നുണ്ട്. സരസ്വതി, അന്നപുര്‍ണ്ണ, ചണ്ഡി, ഹിങ്ങ് ലജ്, വിന്ധ്യ വാസിനി, മഹാലക്ഷ്മി, മഹാകാളി, അംബിക, അഞ്ജന എന്നിവയാണ് ആ ഒന്‍പതു നാളങ്ങള്‍ പ്രതിനിധീകരിക്കുന്ന ശക്തികള്‍. സതീദേവിയുടെ അച്ഛനായ പ്രജാപതി ദക്ഷന്‍ യാഗം നടത്തി. ശിവഭഗവാനെ ഒഴിച്ച് മറ്റെല്ലാവരെയും യാഗത്തിന് ക്ഷണിച്ചു.

എങ്കിലും തന്റെ അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാനായി സതീദേവി ചെന്നു. എന്നാല്‍ അവിടെ നിന്നും അപമാനിതയാകേണ്ടി വന്ന ദേവി  മനംനൊന്ത്  യാഗാഗ്നിയില്‍ ചാടി പ്രാണത്യാഗം ചെയ്തു. ഇതില്‍ കുപിതനായ മഹാദേവന്‍ സതീദേവിയുടെ കത്തിയ ശരീരവുമായി സംഹാരതാണ്ഡവമാടി. ശിവ ഭഗവാന്റെ കോപം ശമിപ്പിക്കുവാനായി മഹാവിഷ്ണു സതിയുടെ ശരീരം അമ്പത്തിയൊന്ന് കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു. ആ ഭാഗങ്ങള്‍ വീണ സ്ഥലങ്ങളെല്ലാം തന്നെ പ്രശസ്തമായ ദേവീ ക്ഷേത്രങ്ങളായി മാറി. അതില്‍ സീത ദേവിയുടെ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി ക്ഷേത്രം എന്നാണ് വിശ്വാസം.

അതുകൊണ്ട് തന്നെ ഇവിടുത്തെ ജ്വാലയെ ദുര്‍ഗാദേവിയുടെ ശക്തിയാണ് കാണുന്നതും ആരാധിക്കുന്നതും. നവരാത്രി സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ വരുന്നത്. ഈ സമയത്ത് ഇവിടെ നടത്തുന്ന ‘ജ്വാല കുണ്ഡ്’ ഏറെ പ്രശസ്തമാണ്. ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്.ഭൂമിചന്ദ്ര രാജാവിന്റെ കാലത്ത് കാലികളെ മേയ്‌ക്കാന്‍ വന്ന ആളുകളാണ് പാറപ്പുറത്ത് കത്തി നില്‍ക്കുന്ന ജ്വാല കണ്ടതെന്നും അവര്‍ ഇക്കാര്യം രാജാവിനോടു വന്നു പറയുകയും. പിന്നീട് രാജാവിന്റെ മേല്‍നാട്ടത്തില്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചു എന്നും പറയപ്പെടുന്നു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ഈ ജ്വാലയ്‌ക്കു പിറകിലെ വാതകത്തിന്റേയോ എണ്ണയുടേയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Tags: himachal pradesh
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies