കൊച്ചി: കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരങ്ങളും ഓഫീസിലെ അലമാരകളും കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. ഒരു ഭണ്ഡാരം സമീപത്തെ വയലിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. അലമാരയിലെ സാധനങ്ങൾ വലിച്ച് വാരിയ നിലയിലായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments