ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റിയ താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഈ താരജോടികളുടെ വിശേഷങ്ങള്‍ അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ആരാധകലോകം. അതുകൊണ്ട് തന്നെ കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ വഴി താരങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ വിരാട് കോഹ്ലിയുടെ മുപ്പത്തി രണ്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ദുബായില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിനൊപ്പമാണ് ഈ പിറന്നാള്‍ കോഹ്ലി ആഘോഷിച്ചത്.
കോഹ്ലിയും അനുഷ്കയും ടീമംഗങ്ങളും ഒന്നിച്ചുളള ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പിറന്നാള്‍ ആഘോഷത്തില്‍ ഇവര്‍ക്കൊപ്പം സഹതാരം യുസവേന്ദ്ര ചാഹലും പ്രതിശ്രുത വധു ധനശ്രീ വര്‍മ്മയും പങ്കെടുത്തിരുന്നു.
സിനിമ ആരാധകരും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് കോഹ്ലിയും അനുഷ്കയും. പ്രണയിച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിനു ശേഷവും അനുഷ്ക സിനിമയില്‍ സജീവമായിരുന്നു. ബോളിവുഡില്‍ നായിക എന്നതിനു പുറമെ നിര്‍മ്മാതാവു കൂടിയാണ് അനുഷ്ക.
ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഗര്‍ഭിണിയായ അനുഷ്കയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ ഗ്യാലറിയില്‍ നില്ക്കുന്ന അനുഷ്കയോട് മല്‍സരത്തിനിടെ ആംഗ്യഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്ന വിരാടിന്റെ വീഡിയോയും ഈ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
Comments