തിരുവനന്തപുരം: സംസ്ഥാനത്ത് ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം.
അടുത്ത മൂന്ന് മണിക്കൂറിനിടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയെന്നു് മുന്നറിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിമുതൽ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു.
Comments