ന്യൂഡൽഹി : ചൈനയ്ക്ക് കൂടുതൽ തിരിച്ചടി നൽകി ജപ്പാൻ കമ്പനികള്‍ . രാജ്യത്തെ വമ്പൻ കമ്പനികൾ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് ചേക്കേറുന്നു . ടൊയോട്ട-സ്തുഷോ, സുമിദ എന്നിവയാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നത് .
പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കല്‍, അടിസ്ഥാന സൗകര്യവികസനം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലാണ് ഇവരുടെ പ്രവർത്തനം . വാഹനം, മെഡിക്കല്‍, ഇലക്ട്രോണിക്സ്, ഊര്ജമേഖലകളുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ കമ്പനിയാണ് സുമിദ.
ജപ്പാന് സബ്സിഡി ഉള്‍പ്പെടെയുളള സാമ്പത്തിക സഹായം നല്‍കുമെന്നും സുതാര്യമായ ബിസിനസ്, നിക്ഷേപ അന്തരീക്ഷം ഉറപ്പിക്കാന്‍ ജപ്പാനും ഓസ്ട്രേലിയയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നുമാണ് പീയൂഷ് ഗോയലിന്റെ ട്വീറ്റ്.
ഫാക്ടറികൾ ചൈനയിൽ നിന്ന് ആസിയാൻ രാജ്യങ്ങളിലേക്ക് മാറ്റുന്ന കമ്പനികൾക്ക് ഈ വർഷം സെപ്റ്റംബറിൽ ജപ്പാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു . ഇന്ത്യയേയും ബംഗ്ലാദേശിനേയും ജപ്പാൻ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അവിടെ ജാപ്പനീസ് കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും.
Comments