ബാംഗ്ലൂര്‍ പുറത്തായതിന്റെ പിന്നാലെ ടീം ഇന്ത്യയുടെ സുരക്ഷാ ബബിളിലേയ്ക്ക് കടന്ന് കോഹ്‌ലി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാംഗ്ലൂര്‍ പുറത്തായതിന്റെ പിന്നാലെ ടീം ഇന്ത്യയുടെ സുരക്ഷാ ബബിളിലേയ്‌ക്ക് കടന്ന് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 12:40 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐ.പി.എല്‍ ദൗത്യം കഴിഞ്ഞതിന്റെ തൊട്ടുപുറകേ ടീം ഇന്ത്യയുടെ ഭാഗമായി നായകന്‍ വിരാട് കോഹ്‌ലി. ഇന്നലെ ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോറ്റ് പുറത്തായതോടെയാണ് ബാഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി ടീം ഇന്ത്യയുടെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കുള്ള കൊറോണ സുരക്ഷാ ബബിളിലേയ്‌ക്ക് പ്രവേശിച്ചത്.

ഇന്ത്യയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ കൊറോണ കാലത്തെ ആദ്യ പര്യടനം ഓസ്‌ട്രേലിയ ക്കെതിരെ ഈ മാസം അവസാന ആഴ്ചയാണ് ആരംഭിക്കുന്നത്. അന്താരാഷ്‌ട്ര മത്സരത്തില്‍ പങ്കെടുക്കുംമുന്നേ ടീമിലുള്‍പ്പെട്ട എല്ലാ താരങ്ങളും അതാത് ക്രിക്കറ്റ് ബോര്‍ഡുകളുടെ കൊറോണ സുരക്ഷാ സംവിധാനത്തിനകത്ത് കഴിയണമെന്നാണ് നിബന്ധന. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം സുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള കൊറോണ പരിശോധനകള്‍ക്ക് ശേഷമാണ് പരിശീലനം ആരംഭിക്കുക. ബി.സി.സി.ഐ നിശ്ചയിച്ച സ്റ്റേഡിയത്തിലും ഹോട്ടലിലുമായിട്ടാണ് കളിക്കാരുടെ പരിശീലനം നടക്കുക.

കോഹ്‌ലിക്കൊപ്പം മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി എന്നിവര്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് തുടങ്ങി. ടെസ്റ്റിനായി അഡ്‌ലയ്ഡില്‍ പകല്‍ രാത്രി മത്സരത്തില്‍ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ടീമംഗങ്ങള്‍ അത്തരം പന്തുകളിലെ പരിശീലനം ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിക്കഴിഞ്ഞു. ടി20 ടീമില്‍ ഇടം നേടിയ സഞ്ജു സാംസണും പരിശീലനം ആരംഭിച്ചു.

ടീം ഇന്ത്യയുടെ പുതിയ സംഘത്തിലേക്ക് നാലു ബൗളര്‍മാരേയും കൂടുതലായി ചേര്‍ത്തതായി ബി.സി.സി.ഐ അറിയിച്ചു. കമലേഷ് നാഗര്ഡകോട്ടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറല്‍, ടി. നടരാജന്‍ എന്നിവരാണ് സംഘത്തോടൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ചേരുന്നത്. പരിക്കുകള്‍ വലയ്‌ക്കുന്ന രോഹിത് ശര്‍മ്മയേയും ഇഷാന്ത് ശര്‍മ്മയേയും വീണ്ടും പരിശോധി ക്കുമെന്ന് ബി.സി.സി.ഐ മെഡിക്കല്‍ സംഘം അറിയിച്ചു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടി20യില്‍ കെ.എല്‍.രാഹുലും സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍ പട്ടികയിലുള്ളത്. ഏകദിനത്തില്‍ കെ.എല്‍.രാഹുല്‍ മാത്രമാണ് കീപ്പറായുള്ളത്. ടെസ്റ്റ് ടീമില്‍ വൃദ്ധിമാന്‍ സാഹ ഋഷഭ് പന്തിനൊപ്പം പരിഗണിക്കപ്പെട്ടിട്ടുണ്ട്. ടി.20യിലും ഏകദിനത്തിലും ടെസ്റ്റിലും വിരാട് കോഹ്ലി ടീമിനെ നയിക്കുമ്പോള്‍ കെ.എല്‍. രാഹുല്‍ ടി20യിലും ഏകദിനത്തിലും ഉപനായകനാണ്. ടെസ്റ്റില്‍ അജിന്‍ക്യാ രഹാനേയാണ് ഉപനായകനായി തീരുമാനിക്കപ്പെട്ടിട്ടുള്ളത്.

Tags: INDIA-AUSTRALIA CRICKET
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies