രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ 'ഗോവര്‍ധന്‍' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 09:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്ത് ശുദ്ധ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇന്ധന ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്‌ക്കാനും ലക്ഷ്യമിട്ട് 23,731 കോടി രൂപയുടെ ‘ഗോവര്‍ധന്‍’പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. കാര്‍ഷികാവശിഷ്ടങ്ങള്‍, കന്നുകാലികളുടെ ചാണകം, ജൈവമാലിന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് കംപ്രസ്ഡ് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്‌ക്ക് കരുത്തേകുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ ഏകദേശം 50 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധികളും എല്‍.എന്‍.ജി. വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസിനെ ബദല്‍ ഇന്ധനമായി വികസിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 2026-27 മുതല്‍ 2035-36 വരെയുള്ള പത്ത് വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക.

നിലവിലെ കംപ്രസ്ഡ് ബയോഗ്യാസ് ഉല്‍പ്പാദനം പത്തിരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും നടപ്പാക്കുക.ഒരു MMBTU കംപ്രസ്ഡ് ബയോഗ്യാസിന് 2,110 എന്ന നിരക്ക് നിശ്ചയിച്ചു.സിറ്റി ഗ്യാസ് വിതരണ ശൃംഖലകളില്‍ നിശ്ചിത ശതമാനം ബയോഗ്യാസ് കലര്‍ത്തുന്നത് നിര്‍ബന്ധമാക്കും. ഇതിലൂടെ ഉല്‍പ്പാദകര്‍ക്ക് സ്ഥിരമായ വിപണിയും വരുമാനവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്ലാന്റുകള്‍ക്ക് വന്‍ സാമ്പത്തിക സഹായം

പുതിയ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പ്രതിദിനം ഒരു ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള യൂണിറ്റിന് രണ്ട് കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. നിലവിലുള്ള പ്ലാന്റുകളുടെ വികസനത്തിനും ഇതേ ആനുകൂല്യം ലഭ്യമാകും. കൂടാതെ, പ്രധാന ഗ്യാസ് പൈപ്പ് ലൈന്‍ ശൃംഖലയുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ധനസഹായം. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ പ്രത്യേക ചലഞ്ച് ഫണ്ട്. കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഇരട്ട നേട്ടം

ഗ്രാമങ്ങളെ ശുദ്ധ ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം കര്‍ഷകരെ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയുടെ പങ്കാളികളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയുമെന്നും, ബയോഗ്യാസ് ഉല്‍പ്പാദനത്തിന്റെ ഉപോല്‍പ്പന്നമായ ജൈവവളത്തിന്റെ ഉല്‍പ്പാദനവും വിപണനവും വര്‍ധിച്ച് കാര്‍ഷിക മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.

Tags: gobardhan schemebiogas revolutioncentral cabinet approval
Share
Tweet
SendShare

More News from this section

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies