ഉത്തർപ്രദേശ്: പതിനേഴാം നിലയിൽ നിന്ന് താഴെ വീണ് അമ്മയും നാല് വയസ്സുള്ള മകനും മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സംഭവം നടന്ന സമയത്ത് യുവതിയുടെ ഭർത്താവ് സമ്പാളൂരിലായിരുന്നു. യുവതിയുടെ കൂടെ ഫ്ളാറ്റിൽ ഭർതൃസഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതെത്തുടർന്ന് സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച യുവതിയുടെ ഭർത്താവിനെ വിശദമായി ചോദ്യംചെയ്യുമെന്നും ഡപ്പ്യൂട്ടി കമ്മീഷണർ ഹരീഷ് ചന്ദർ അറിയിച്ചു.
Comments