അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ജോ ബൈഡനും കമല ഹാരിസിനും ആശംസകൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്. ‘അമേരിക്കയുടെ 46-മത് പ്രസിഡന്റായി തെരഞ്ഞെടുത്ത ബൈഡൻജിക്കും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കമല ഹാരിസ്ജിക്കും അഭിനന്ദനങ്ങൾ നേരുന്നു’ എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പണ്ഡിറ്റിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ആരായാലും അവർ ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപ്പടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വ്യക്തിയാണ് ട്രംപ്ജി. ബൈഡൻജിയും അത് തന്നെ തുടരുമെന്നും പാക്കിസ്ഥാനോ ചൈനയുമായോ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് സംഘർഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
പണ്ഡിറ്റിന്ടെ അമേരിക്ക നിരീക്ഷണം
അമേരിക്കയുടെ 46 മത് പ്രസിഡണ്ട് ആയ് തെരഞ്ഞെടുക്കപ്പെട്ട ബൈഡൻജിക്കും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത കമല ഹാരിസ്ജിക്കും അഭിനന്ദങ്ങള്‍ നേരുന്നു.
അമേരിക്കൻ പ്രസിഡന്റ് ആരായാലും അവർ ഇന്ത്യയുടെ സുഹൃത്താണ്…… ഇന്ത്യയ്ക്ക് ചൈനീസ് ഭീഷണി ഉണ്ടായപ്പോൾ ഏഴാം കപ്പൽപടയെ അയച്ച് ഇന്ത്യയുടെ കൂടെ നിന്ന വലിയ വ്യക്തിയാണ് ട്രംപ്ജി….. ബൈഡൻ ജി യും അത് തുടരുമെന്നും പാക്കിസ്ഥാനോ, ചൈനയുമായോ ഭാവിയിലും ഉണ്ടായേക്കാവുന്ന ഏത് സംഘർഷങ്ങളിലും ഇന്ത്യയോടൊപ്പം കട്ടക്ക് നില്കുമെന്നും പ്രതീക്ഷിക്കുന്നു.
എന്നാൽ കേരളത്തിലെ ചിലർ ട്രംമ്പ് ജിയുടെ പരാജയത്തെ കളിയാക്കുന്നത് കണ്ടു. എന്നാൽ സമീപകാലത്ത് അന്യരാജ്യത്തെ ആക്രമിക്കാത്ത അമേരിക്കൻ പ്രസിഡന്റായിരുന്നു, നമ്മൾ ട്രോളുന്ന ആ മനുഷ്യർ. എന്നും ഒരു ബിസിനസ്സുകാരനെ പോലെ ചിന്തിക്കുകയും, ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടെങ്കിലേ വ്യപാരം നന്നായ് നടക്കൂ എന്നും ചിന്തിച്ചു. ചിലരെയൊക്കെ ഭീഷിണിപ്പെടുത്തി എന്നൊഴിച്ചാല്‍ ആരേയും ആക്രമിക്കുവാൻ പോയില്ല. എപ്പോഴും പ്രായോഗികമായ് ചിന്തിച്ചു. ഇന്ത്യയോട് എന്നും സഹകരണം കാണിച്ച ആ മനുഷ്യനോട് വലിയ നന്ദി രേഖപ്പെടുത്തുന്നു.
ആതിനാൽ ആരും ആ പാവത്തിന്ടെ പരാജയത്തില്‍ അധികം സന്തോഷിക്കേണ്ടാ. ഒബാമ ജി യെ പോലെ ശാന്തമായ് പുറമേ കാണുന്ന പ്രസിഡണ്ടുമാർ, തങ്ങള്‍ക്ക് തെറ്റായ് തോന്നിയ കാര്യങ്ങള്‍ വന്നപ്പോള്‍, പല യുദ്ധങ്ങളും ചുക്കാ9 പിടിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരേയും , തെറ്റുകള്‍ക്ക് എതിരേയും ബൈഡ9 ജിയും ശക്തമായ് യുദ്ധം ചെയ്തേക്കും. കാരണം പ്രസിഡണ്ട് ആരായാലും അമേരിക്കക്ക് ഒരു പോളിസി ഉണ്ട്. ഇദ്ദേഹവും ഇന്ത്യയുടെ ഫ്രണ്ട് ആകും എന്ന് ന്യായമായും കരുതുന്നു. അമേരിക്കയില്‍ കുടിയേറിയ ഇന്ത്യൻ വംശജയായ കമല ഹാരിസ് ജിയുടെ വിജയവും ഇന്ത്യാക്കാർക്ക് അഭിമാനിക്കാവുന്നതാണ്.
നമസ്തേ ബൈഡൻ ജി
പണ്ഡിറ്റിന്ടെ അമേരിക്ക൯ നിരീക്ഷണംഅമേരിക്കയുടെ 46 മത് പ്രസിഡണ്ട് ആയ് തെരഞ്ഞെടുക്കപ്പെട്ട Biden ji ക്കും Vice President…
Posted by Santhosh Pandit on Saturday, November 7, 2020
Comments