ധനുഷിന് പിന്നിലെ നയൻതാരയ്‌ക്ക് നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉപയോഗിച്ചെന്ന് കാട്ടിയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചത്. അഞ്ചുകോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നയൻതാരയ്‌ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് നൽകിയിട്ടുണ്ട്.
നേരത്തെ ബിയോണ്ട് ദി ഫെയറി ടെയ്ൽസിനെതിരെ ധനുഷിന്റെ നിർമാണ കമ്പനി വണ്ടർബാർ ഫിലിംസ് 10 കോടിയാണ് നയൻതാരയിൽ നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിിനാണ് താരത്തിന് വക്കീൽ നോട്ടീസ് അയച്ചത്.
മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് അവർ ഉപയോഗിച്ചത്. 2005ൽ റിലീസ് ചെയ്ത ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനികാന്തായിരുന്നു നായകൻ. നയൻതാരയും ജ്യോതികയും നായികമാരായിരുന്നു.അതേസമയം നേരത്തെ നയൻതാര നന്ദിപറഞ്ഞരവുടെ കൂട്ടത്തിൽ ശിവാജി പ്രൊഡക്ഷൻസുമുണ്ടായിരുന്നു. എന്നാൽ അനുമതി സംബന്ധിച്ച വിഷയങ്ങൾ നിലനിന്നിരുന്ന എന്നാണ് സൂചന.