മലപ്പുറം: ചുങ്കത്തറ മുട്ടിക്കടവിൽ വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാർ ദേഹത്തു കയറി മൂന്ന് വയസ്സുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കൽ സൈഫുദ്ദീന്റെയും ഫർസാനയുടെയും മകൾ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം ഉണ്ടായത്.
വീട്ടുമുറ്റത്ത് വച്ച് പിറകോട്ടെടുത്ത കാർ ആയിഷയുടെ ദേഹത്ത് കയറുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments