തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിദിന വാർത്താ സമ്മേളനം താത്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.
സർക്കാർ സംവിധാനം ഉപയോഗിച്ചുള്ള വാർത്താ സമ്മേളനത്തിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്താൻ സാധ്യമല്ലാത്തതിനാലാണ് ഈ ഒഴിവാക്കൽ. സർക്കാർ സംവിധാനം ഉപയോഗിക്കാതെ ഏത് രീതിയിൽ വാർത്താ സമ്മേളനം പുനരാരംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓഫീസിലോ ഓദ്യോഗിക വസതിയിലോ നടക്കുന്ന വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ചോദ്യത്തിനുള്ള മറുപടി നൽകാൻ കഴിയില്ല. സർക്കാരിന്റെ പിആർഡിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ മറുപടി പറയുന്നതും ചട്ടലംഘനമാകും. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനങ്ങൾ സർക്കാർ ആലോചിക്കുന്നത്.
Comments