തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഇന്റർനെറ്റ് ദുരുപയോഗം ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനിലൂടെ ശിശു ദിനാഘോഷ സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളുകളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. ഇതിനെതിരെ അധ്യാപക രക്ഷകർതൃസമിതി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു. പരിപാടിയിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയും പങ്കെടുത്തു. അതിജീവനത്തിന്റെ കേരളപാഠം എന്ന പേരിൽ കൊറോണ ആസ്പദമാക്കി ശിശുദിന സ്റ്റാമ്പും പുറത്തിറക്കി.
ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും മറ്റ് നേതാക്കളും തുറന്ന ജീപ്പിൽ ശിശു ക്ഷേമ സമിതി ഓഫീസിലേക്ക് എത്തി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ശിശുദിന റാലി പരിമിതമായ ചടങ്ങിലായിരുന്നു. കുട്ടികളുടെ നേതാക്കളായിരുന്നു റാലിയിലെ താരങ്ങൾ. കുട്ടികളിലെ പ്രധാനമന്ത്രി എസ് നന്മ ആയിരുന്നു. പ്രസിഡന്റ് ആദർശ് എസ് എം അദ്ധ്യക്ഷനായി.
Comments