കൊച്ചി: ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘മേപ്പടിയാന്’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹന്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ‘പപ്പ’യുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവര്‍ ചേര്‍ന്നാണ് മോഷന്‍ ടീസര്‍ പുറത്തിറക്കിയത്.
നവരാത്രി യുണൈറ്റഡ് വിഷന്സാണ് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ പപ്പ നിര്‍മ്മിക്കുന്നത്. നീല്‍ ഡി-കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന് രാഹുല്‍ സുബ്രഹ്മണ്യമാണ് സംഗീതം ഒരുക്കുന്നത്.
ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം. ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്. പ്രൊമോഷന് ക്യാന്സല്റ്റന്റ്- വിപിന്‍ കുമാര്‍. വലിയ താരനിരയുമായി ബിഗ് ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം 2021 തുടക്കത്തില്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
Comments