ന്യൂഡൽഹി : ഹൈന്ദവരെയും , ഹിന്ദു വിശ്വാസങ്ങളെയും ആക്ഷേപിച്ച് ആയുഷ് മന്ത്രാലയത്തിലെ മീഡിയ കൺസൽട്ടന്റ് നിഹാരിക സിംഗ് . ഇന്ത്യ പീഡന രാജ്യമാണെന്നും , ഹിന്ദുക്കൾ ഉ:ള്ളതിനാലാണ് ഇവിടെ പീഡനങ്ങൾ നടക്കുന്നതെന്നുമാണ് നിഹാരികയുടെ പ്രസ്താവന . ശ്രീരാമനെ പൂജിച്ചാലും പീഡനങ്ങൾ ഉണ്ടാകുമെന്ന് നിഹാരിക സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു .
‘ രാമൻ ഭീരു, ഗോത്രപിതാവ്, സ്ത്രീവിദ്വേഷി -ദീപാവലി ഒരു ഉത്സവമാണ്, അഗ്നി പരീക്ഷ നൽകി തന്റെ പരിശുദ്ധി തെളിയിക്കാൻ സീതയോട് രാമൻ ആവശ്യപ്പെട്ടപ്പോൾ തന്നെ സ്ത്രീ വിവാഹമോചനം നേടിയിരിക്കണം എന്ന കാര്യം ഓർമ്മപ്പെടുത്തേണ്ട ഒരു ഉത്സവമാണിത്‘ നിഹാരിക ദീപാവലി ദിനത്തിൽ ഇട്ട പോസ്റ്റ് ഇങ്ങനെയാണ്
തീവ്ര ഇസ്ലാമിസ്റ്റുകളെ ന്യായീകരിക്കും വിധത്തിൽ പോസ്റ്റിടുന്ന നിഹാരിക ഹിന്ദുക്കൾ രാമനെ പൂജിക്കുന്നതിനെയും എതിർക്കുന്നു . രാമനെപ്പോലുള്ള സ്ത്രീവിദ്വേഷിയെ പൂജിക്കുന്നതിനാൽ സ്ത്രീകൾ ഇവിടെ ബലാത്സംഗത്തിനിരയാകുന്നുവെന്നും നിഹാരിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .
മുൻപും ഇത്തരത്തിൽ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ നിഹാരിക ഇട്ടിട്ടുണ്ട് . ഒക്ടോബർ 23 ന് ഒരു ട്വിറ്റർ പോസ്റ്റിൽ മനുസ്മൃതി വീണ്ടും കത്തിക്കണമെന്ന് ആവശ്യപ്പെട്ടു.മറ്റൊരു പോസ്റ്റിൽ ഹിന്ദു രാഷ്ട്രമെന്നാൽ പീഡനമാണെന്നും പറയൂന്നു. ഡൽഹി കലാപത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഉമർ ഖാലിദിനെ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
Comments