ന്യൂഡല്‍ഹി: നവഭാരത സൃഷ്ടിക്കായി മുന്നേറാന്‍ ശക്തി നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടന യാണെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. നമുക്ക് അച്ചടക്കവും വൈവിധ്യങ്ങളിലെ ഐക്യവും നല്‍കുന്നത് ഭരണഘടനയിലെ മൂല്യങ്ങളാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്‍.സി.സിയുടെ ഭാഗമായി ഭരണാഘടനാ ദിനവും യുവസമൂഹവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഭരണഘടനയാണ് നമുക്ക് അച്ചടക്കവും നാനാത്വത്തിലെ ഏകത്വവും നമ്മെ പഠിപ്പിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യ ഐക്യം, അഭിമാനം എന്നിവയെല്ലാം ഭരണഘടനയുടെ അടിത്തറയാണ്. ഭരണഘടനയുടെ ആമുഖത്തില്‍ നാം വായിക്കുന്ന ‘നമ്മള്‍’ എന്ന വാക്കിന് അതിവിശാലവും ആഴവുമേറിയ അര്‍ത്ഥമാണുളളത്. അത് നമ്മള്‍ സ്വയം തിരിച്ചറിയുകയും മറ്റുവര്‍ക്ക് മനസ്സിലാക്കികൊടുക്കുകയും വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നവംബര്‍ 26നാണ് ഇന്ത്യ ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 1949 ല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച ഭരണഘടന ഔഗ്യോഗികമായി നിലവില്‍ വന്നത് 1950 നവംബര്‍ 26നാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ മുഴവന്‍ ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. ഭരണഘടനാ ദിനം മുഴുവന്‍ ജനങ്ങളും ആചരിക്കേണ്ട ഒന്നാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കേ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാതൃകാപരമായി ആ സംസ്ഥാനത്ത് ഭരണഘടനാ ദിനം ആചരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചതി ലൂടെയുണ്ടായ മാറ്റം ചെറുതല്ലെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Comments