വാഷിംഗ് ടൺ : ഹിജാബ് മാറ്റാൻ കൂട്ടാക്കാതിരുന്ന മുസ്ലീം യുവതിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നു ഇറക്കിവിട്ടു . ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ നിന്നാണ് ജോർദാൻ-അമേരിക്കൻ മുസ്ലീം യുവതി അമാനി അല്‍ ഖതേബിനെ പുറത്താക്കിയത്.
ഹിജാബ് ധരിച്ചാണ് യുവതി യാത്രക്കെത്തിയത് . ഇതോടെ വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്നു പറഞ്ഞു. ഹിജാബ് മാറ്റാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല . ബഹളം ഉണ്ടാക്കിയതിനും ഗതാഗതം വൈകിപ്പിച്ചതിനും അൽ ഖതേബിയെ കസ്റ്റഡിയിലെടുത്തതായി പോർട്ട് അതോറിറ്റി പൊലീസ് അറിയിച്ചു. ആറു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചു.
ഭീകരാക്രമണ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് യുവതിയോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന .
Comments